ॐ Welcome to Muttannur Sreekrishna Temple WebSite ॐ ॐ നല്ല ഭക്തദിന തിരക്കോടെ ഈ വര്‍ഷത്തെ മുട്ടന്നൂര്‍ ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം സമാപിച്ചു .ॐ സമാപന ദിവസമായ ശനിയാഴ്ച ഗണപതിഹവനം, ഹരികൃഷ്ണന്‍ നമ്പൂതിരി ആലച്ചേരിയുടെ പ്രഭാഷണം, പ്രസാദഊട്ട്, പഞ്ചവാദ്യം, മേളം, അഷ്ടപദി, തിടമ്പുനൃത്തം തുടര്‍ന്ന് അന്നദാനം എന്നിവ ഉണ്ടായിരുന്നു . ॐ ഈ വര്‍ഷത്തെ മുട്ടന്നൂര്‍ ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവം ഭംഗിയാക്കിയ എല്ലാ ഭക്ത ജനങ്ങള്‍ക്കും ഉത്സവകമ്മിറ്റിയുടെ നന്ദി രേഖപ്പെടുത്തുന്നു . Last Update 31-May-2012
ॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐॐ ॐ ഭാഗവതസപ്താഹയജ്ഞം 6ന് തുടങ്ങും ॐ മുട്ടന്നൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം ജൂണ്‍ 6ന് തുടങ്ങും. 13ന് സമാപിക്കും. കീഴാറ്റൂര്‍ പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. പ്രസിഡന്റ് ടി.വി. വേണുമാസ്റ്റരുടെ അധ്യക്ഷതയില്‍ തന്ത്രി തെക്കിനിയേടത്ത് പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ജൂണ്‍ 13ന് ആഘോഷിക്കും.ॐ
മുട്ടന്നൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം 6ന് തുടങ്ങും
Posted on: 31 May 2012
ഇരിക്കൂര്‍: മുട്ടന്നൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ ഭാഗവതസപ്താഹയജ്ഞം ജൂണ്‍ 6ന് തുടങ്ങും. 13ന് സമാപിക്കും. കീഴാറ്റൂര്‍ പഴേടം വാസുദേവന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. പ്രസിഡന്റ് ടി.വി. വേണുമാസ്റ്റരുടെ അധ്യക്ഷതയില്‍ തന്ത്രി തെക്കിനിയേടത്ത് പത്മനാഭന്‍ ഉണ്ണിനമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം ജൂണ്‍ 13ന് ആഘോഷിക്കും.

Friday, May 11, 2012

ഓം നമോ ഭഗവതേ വാസുദേവായ







Photobucket

മുട്ടന്നുര്‍ ശ്രീകൃഷ്ണ ക്ഷേത്രം
Reg.No.S.725/01

നവീകരണ കലശ മഹോത്സവം
പുനപ്രതിഷ്ഠ മഹോത്സവം
2010 ജൂണ്‍ 10 മുതല്‍ 15 വരെ
( 1185 എടവം 27 മുതല്‍ 32 വരെ )
ഭക്തജനങ്ങളെ ,
കണ്ണൂര്‍ ജില്ലയില്‍ കൂടാളി പഞ്ചായത്തില്‍ മുട്ടന്നുരില്‍ സ്ഥിതിചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രത്തെ പരിചയപ്പെടുതുവാന്‍ ആമുഖമേന്നോളം ചില വസ്തുതകള്‍ പ്രതിപാദിക്കട്ടെ .

നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും നമ്മുടെ പൂര്‍വികന്മാര്‍ ആരാധിക്കപ്പെട്ടതുമായ മുട്ടന്നൂര്‍ ശ്രീകൃഷ്ണക്ഷേത്രം തൃക്കയ്യില്‍ വെണ്ണയും ഓടക്കുഴലുമേന്തിയ കൌമാരരൂപിയുമായ ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ അത്ഭുതചൈതന്യതാല്‍  അനുഗ്രഹീതമായ പുണ്യക്ഷേത്രമാണ്. സമീപ പ്രാദേശങ്ങളിലെ ചില ക്ഷേത്രങ്ങളുടെ കൂടി ഊരാളവകാശികളായിരുന്ന ഓട്ടായിക്കര ഇല്ലത്തിന്‍റെ അധിനതയിലായിരുന്നു ക്ഷേത്രം ക്രമേണ നശിച്ചുപോയതാണത്ര.
                     ക്ഷേത്ര പ്രശ്നചിന്തയില്‍ ആചാര്യനായി കണ്ട ബ്രഹ്മശ്രീ തരണനെലൂര്‍ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപാടിനെ ആചാര്യനായി വരിക്കുകയും 2001 ഫെബ്രുവരി 4ന് ന് ബാലാലയ പ്രതിഷ്ട് നടത്തപെടുകയുണ്ടായി .
                2010 ജൂണ്‍ 13 ന് പുനപ്രതിഷ്ട്ടകര്‍മ്മവും നവീകരനകലശവും നടത്തപ്പെട്ട ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ട് തൃക്കയ്യില്‍ വെണ്ണയും ഓടക്കുഴലുമേന്തിയ കൌമാരരൂപിയായ ഭഗവാന്‍ ശ്രീകൃഷ്ണനാണ്. വേട്ടക്കൊരുമകന്‍, ഊര്‍പ്പഴശി, വനദുര്‍ഗ്ഗ, ശ്രീശാസ്താവ്,ഗണപതി എന്നി ഉപദേവതാ സാനിദ്യംകൊണ്ടും അനുഗ്രഹീതമാണ് ഈ പുണ്യക്ഷേത്രം.



*  വിശേഷദിവസങ്ങള്‍
  *

* മേടം ന് വിഷുക്കണി.
* മേടമാസത്തിലെ തിരുവോണത്തിന് സമാപിക്കുന്ന രീതിയില്‍ മൂന്ന്‍ ദിവസത്തെ ഉത്സവം.
* കര്‍ക്കിടകം മുതല്‍ രാമായണ മാസാചരണം.
* എടവം പ്രതിഷ്ട്ദിനം
* ചിങ്ങം - തിരുവോണം
* ശ്രീകൃഷ്ണ ജയന്തി
* ശിവരാത്രി
* മഹാനവമി
* വിജയദശമി
* വൃശ്ചികം മുതല്‍ ദിവസം മണ്ഡലക്കാലം

No comments:

Muttanur Sreekrishna Temple